ബംഗാൾ ഉൾക്കടലിൽ നിവാർ ചുഴലിക്കാറ്റ് രൂപം പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച ഉച്ചയോടെ കാറ്റ് തമിഴ്‌നാട് തീരം തൊടും. 120 കിലോമീറ്റർ വേഗതയിൽ കരയിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്
നിലവിൽ ചെന്നൈ തീരത്ത് നിന്നും 450 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനം. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തമിഴ്‌നാടിന്റെ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയെ തീരമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. മഹാബലിപുരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി