കൊച്ചി: മുൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. മൂന്ന് വർഷത്തേക്കാണ് നിയമനം.
സംസ്ഥാനത്ത് ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കൊച്ചി മെട്രോയുടെ എംഡിയാകുന്നത്. ജൂൺ 29 നാണ് ബെഹ്റ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിച്ചത്.