സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കുന്ന ലോക്‌നാഥ് ബെഹ്‌റക്ക് സേനാംഗങ്ങൾ യാത്രയയപ്പ് നൽകി. തിരുവനന്തപുരം എസ് എ പി മൈതാനത്ത് നടന്ന ചടങ്ങിൽ വികാരാധീനനായാണ് ബെഹ്‌റ സംസാരിച്ചത്.
താനൊരു മലയാളിയാണ്. മുണ്ടുടുത്ത് നടക്കും. ഇതൊന്നും ആരെയും കാണിക്കാനല്ല. കേരളം തനിക്ക് വേണ്ടപ്പെട്ട നാടാണ്. കേരളാ പോലീസ് രാജ്യത്തെ ഒന്നാം നമ്പർ പോലീസാണ്. എന്നാലും നവീകരണങ്ങൾ തുടരണം. കേരളത്തിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.