തൃശൂരിന് പുറമെ പാലക്കാട് ജില്ലയിലും ഭൂചലനം; അഞ്ചു സെക്കന്‍ഡ് നേരം നീണ്ടുനിന്നു: വീടുകൾക്ക് കേടുപാട്
പാലക്കാട്: തൃശൂരിന് പുറമെ പാലക്കാട് ജില്ലയിലും നേരിയ ഭൂചലനം. തൃശൂരില്‍ പീച്ചി അണക്കെട്ടിന്റെ പരിസരങ്ങളിലായാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃശൂര്‍ പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങൂര്‍ എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ചില വീടുകളിലെ കട്ടിലുകള്‍ ചലിച്ചതോടെയാണ് ഭൂചലമാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. എന്നാൽ പാലക്കാടും ഏകദേശം…