ഡിജിപി അനിൽ കാന്ത് സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അനിൽ കാന്തിനെ സംസ്ഥാന പോലീസ് മേധാവിയായി തീരുമാനിച്ചത്. ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു
ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. എഡിജിപി പോസ്റ്റിൽ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച അനിൽകാന്തിനുണ്ട്.
നേരത്തെ അനിൽകാന്ത്, ബി സന്ധ്യ, സുധേഷ്‌കുമാർ എന്നീ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയാണ് യു.പി.എസ്.സി സംസ്ഥാന സർക്കാരിന് നൽകിയത്. ഇതിൽ നിന്നാണ് അനിൽകാന്തിനെ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തെരഞ്ഞെടുത്തത്. വൈകുന്നേരം പോലീസ് ആസ്ഥാനത്ത് എത്തുന്ന അനിൽ കാന്ത് സ്ഥാനമൊഴിയുന്ന ലോക്‌നാഥ് ബെഹ്‌റയിൽ നിന്ന് ചുമതലയേറ്റെടുക്കും.