ലീഡ്‌സിൽ ലീഡ് 200 കടത്തി ഇംഗ്ലണ്ട്; വീണത് രണ്ട് വിക്കറ്റുകൾ മാത്രം

 

ലീഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ട് അതിശക്തമായ നിലയിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് നിലവിൽ 215 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 78 റൺസിന് പുറത്തായിരുന്നു

124 പന്തിൽ 66 റൺസുമായി ഡേവിഡ് മലാനും 91 പന്തിൽ 79 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. 61 റൺസെടുത്ത റോറി ബേൺസും 68 റൺസെടുത്ത ഹസീബ് ഹമീദുമാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയും ജഡേജയും ഓരോ വിക്കറ്റുകളെടുത്തു.