അഹമ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓൾ ഔട്ടായി. ആദ്യദിനം അവസാനിക്കാൻ 14 ഓവറുകൾ ബാക്കി നിൽക്കെ 205 റൺസിനാണ് ഇംഗ്ലണ്ട് ഓൾ ഔട്ടായത്.
പതിവ് പോലെ സ്പിൻ കരുത്തിലാണ് ഇന്ത്യ ഇംഗ്ലീഷ് നിരയെ തകർത്തത്. അക്‌സർ പട്ടേൽ നാല് വിക്കറ്റുകളുമായി ഇന്ത്യൻ ആക്രമണത്തിന് നേതൃത്വം നൽകി. അശ്വിൻ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് 2 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റെടുത്തു
ബെൻ സ്‌റ്റോക്‌സ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. സ്റ്റോക്‌സ് 55 റൺസെടുത്തു. ഡാൻ ലോറൻസ് 46 റൺസും ഒലി പോപ് 29 റൺസും സ്വന്തമാക്കി. ജയിംസ് ആൻഡേഴ്‌സൺ 10 റൺസുമായി പുറത്താകാതെ നിന്നു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല.