അർധശതകം നേടിയ ബെൻ സ്റ്റോക്‌സും വീണു; ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു

അഹമ്മദാബാദിൽ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു. മത്സരം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് 5ന് 144 റൺസ് എന്ന നിലയിലാണ്

21 റൺസുമായി ഓലി പോപും 15 റൺസുമായി ഡാൻ ലോറൻസുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ബെൻ സ്‌റ്റോക്‌സ് അർധ സെഞ്ച്വറി നേടി. 121 പന്തുകളിൽ 55 റൺസെടുത്ത സ്റ്റോക്‌സിനെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കുകയായിരുന്നു

ജോണി ബെയിർസ്‌റ്റോ 28 റൺസിനും ജോ റൂട്ട് അഞ്ച് റൺസിനും പുറത്തായി. സാക് ക്രൗലി 9 റൺസും ഡോം സിബ്ലി 2 റൺസുമെടുത്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റും സുന്ദർ ഒരു വിക്കറ്റുമെടുത്തു