ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 134 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യ 195 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. അതേസമയം ഇംഗ്ലണ്ട് ഫോളോ ഓൺ ഒഴിവാക്കിയിരുന്നു
അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇഷാന്ത് ശർമ, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു. 42 റൺസെടുത്ത് പുറത്താകാതെ നിന്ന ബെൻ ഫോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ
ഒലി പോപ് 22 റൺസും ബെൻ സ്റ്റോക്‌സ് 18 റൺസും ഡോം സിബ്ലി 16 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. രണ്ടാം ദിനമായ ഇന്ന് ചെന്നൈയിൽ പതിനാല് വിക്കറ്റുകളാണ് ഇതുവരെ വീണത്. ആറിന് 300 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ 329 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.