പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ്(12), റിൻഷാദ്(7), റിഫാസ്(3) എന്നിവരാണ് മരിച്ചത്.
കളിച്ചു കഴിഞ്ഞതിന് ശേഷം സമീപത്തെ കുളത്തിൽ കൈകലാകുകൾ കഴുകാനിറങ്ങിയപ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. മുങ്ങിത്താഴ്ന്ന കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.