നവായിക്കുളം മരണങ്ങൾ: ഇളയ മകന്റെ മൃതദേഹവും കുളത്തിൽ നിന്ന് കണ്ടെത്തി

നാവായിക്കുളത്ത് കാണാതായ ഇളയ മകന്റെ മൃതദേഹവും കുളത്തിൽ നിന്ന് കണ്ടെത്തി. പിതാവ് സഫീറിന്റെ മൃതദേഹം ലഭിച്ച കുളത്തിൽ നിന്ന് തന്നെയാണ് ഇളയ മകൻ അൻഷാദിന്റെയും മൃതദേഹം ലഭിച്ചത്. നേരത്തെ മൂത്ത മകൻ അൽത്താഫിനെ(11) കഴുത്തറുത്ത് കൊന്ന നിലയിൽ വീടിനുള്ളിൽ നിന്ന് കണ്ടെത്തിയിരുന്നു

മക്കളെ കൊലപ്പെടുത്തിയ ശേഷം സഫീർ ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്. കുടുംബപ്രശ്‌നമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. സഫീറും ഭാര്യയും മാസങ്ങളായി അകന്നു താമസിക്കുകയാണ്.

അൽത്താഫിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പിന്നാലെ സഫീറിന്റെ ഓട്ടോറിക്ഷ കുളത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഇതോടെയാണ് കുളത്തിൽ തെരച്ചിൽ നടത്തിയതും സഫീറിന്റെയും അൻഷാദിന്റെയും മൃതദേഹങ്ങൾ ലഭിച്ചതും