വയനാട് മെഡിക്കൽ കോളേജ് പ്രവർത്തന ഉദ്ഘാടനം നിര്‍വഹിച്ചു; മെഡിക്കല്‍ കമ്മീഷന്‍ അനുമതി ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ വിദ്യാർത്ഥി പ്രവേശനം- ആരോഗ്യ മന്ത്രി
വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനവും തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആന്‍ഡ് കെയർ സെന്ററിന്റെ ശിലാസ്ഥാപനവും ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രി കെ .കെ ശൈലജ ടീച്ചർ നിര്‍വഹിച്ചു. കേന്ദ്ര മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ വയനാട് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മുതല്‍ തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചു. ആവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ ലഭ്യമാണ്. മറ്റ്…