ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. നാവികസേനാ ആസ്ഥാനത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ സ്വീകരിച്ചു. വൈസ് അഡ്മിറൽ എ കെ ചൗള, കൊച്ചി മേയർ എം അനിൽകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു
ബിപിസിഎൽ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ബിപിസിഎൽ, കൊച്ചിൻ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടപ്പാക്കുന്ന 6100 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. നേരത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും എത്തിയിരുന്നു.