പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. ബിപിസിഎൽ, കൊച്ചിൻ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടക്കുന്ന 6100 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചെന്നൈയിൽ നിന്ന് രണ്ടരയോടെ കൊച്ചി ദക്ഷിണ മേഖല നാവിക ആസ്ഥാനത്താണ് പ്രധാനമന്ത്രി എത്തുക. ഇവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം രാജഗിരി സ്‌കൂൾ ഗ്രൗണ്ടിലെത്തും. പിന്നീട് റോഡ് മാർഗം കൊച്ചിൻ റിഫൈനറിയിലെത്തും
വൈകുന്നേരം മൂന്നരക്കാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. നാല് കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരം 5.55ന് പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും. ഇതിനിടെ സംസ്ഥാന ബിജെപി കോർ കമ്മിറ്റി അംഗങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അമ്പലമുകളിൽ വെച്ചാകും അരമണിക്കൂർ കൂടിക്കാഴ്ച