മലപ്പുറത്ത് പിഞ്ചകുട്ടിയോട് കണ്ണില്ലാത്ത ക്രൂരത. അഞ്ച് വയസ്സുള്ള പെൺകുട്ടി പീഡനത്തിന് ഇരയായി. മലപ്പുറം എടവണ്ണയിലാണ് സംഭവം. അയൽവാസിയായ നാൽപതുകാരനാണ് കുട്ടിയെ പീഡിപ്പിച്ചത്
അയൽവീട്ടിൽ കളിക്കാൻ പോയപ്പോഴായിരുന്നു സംഭവം. വീട്ടിലെത്തിയ കുട്ടി ഇക്കാര്യം അമ്മയോട് പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു