എൽഡിഎഫ് ബന്ധം വിട്ട് യുഡിഎഫിലേക്ക് എത്തിയ മാണി സി കാപ്പനെ പ്രതിരോധത്തിലാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ വാക്കുകൾ. പുതിയ പാർട്ടി രൂപീകരിച്ച് കാപ്പൻ ഘടകകക്ഷിയാകുന്നതിലാണ് മുല്ലപ്പള്ളി എതിർപ്പുന്നയിക്കുന്നത്. കാപ്പൻ കോൺഗ്രസിനൊപ്പം ചേർന്ന് പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് മുല്ലപ്പള്ളി ഇന്നും ആവർത്തിച്ചു
അദ്ദേഹം കോൺഗ്രസുകാരനായി പാർട്ടിയിലേക്ക് വന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. ഘടകകക്ഷിയായി എങ്ങനെയാണ് വരുന്നതെന്ന് പൂർണരൂപം ലഭിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു
രമേശ് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ കാപ്പനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതിനിടെയാണ് മുല്ലപ്പള്ളിയുടെ വാക്കുകൾ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാപ്പനോട് പി ജെ ജോസഫിന്റെ പാർട്ടിയിലോ മറ്റേതെങ്കിലും പാർട്ടിയിലോ ലയിച്ച് മുന്നണിയിൽ വരാനാണ് മുല്ലപ്പള്ളി അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ പറയുന്നത്.