പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചെന്നൈയിലെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്. നെഹ്‌റു സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. ഇതിൽ പങ്കെടുക്കുന്നവർ കറുത്ത മാസ്‌ക് ധരിക്കരുതെന്നാണ് പോലീസ് നിർദേശം നൽകിയത്. ഇതുസംബന്ധിച്ച് പക്ഷേ ഔദ്യോഗിക ഉത്തരവുണ്ടായിരുന്നില്ല
നാല് പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ചെന്നൈയിലെത്തിയത്. സ്റ്റേഡിയത്തിനുള്ളിൽ പരിപാടിയിൽ പങ്കെടുത്തവർക്കാണ് നിർദേശം ബാധകമാക്കിയത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌ക് ധരിച്ചെത്തി പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.