ലങ്കൻ താരം തിസാര പെരേര ഇനി മുതൽ രാജസ്ഥാൻ റോയൽസിൽ

 

ശ്രീലങ്കൻ ഓൾ റൗണ്ടർ തിസാര പെരേര രാജസ്ഥാൻ റോയൽസിൽ ചേർന്നു. ബെൻ സ്‌റ്റോക്‌സിന് പകരക്കാരനായാണ് രാജസ്ഥാൻ റോയൽസ് ലങ്കയുടെ പരിചയസമ്പന്നനായ താരത്തെ ടീമിലെടുത്തത്. തിസാരയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് തുടങ്ങി വിവിധ ടീമുകൾക്കായി പെരേര കളിച്ചിട്ടുണ്ട്. 37 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 31 വിക്കര്‌റും 422 റൺസും അദ്ദേഹം നേടിയിട്ടുണ്ട്.