അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ച 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 78 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 78 പേരിൽ 53 പേർ അഫ്ഗാൻ പൗരന്മാരായിരുന്നു. 25 പേരാണ് ഇന്ത്യക്കാർ. ഇവരെ ഡൽഹിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
അഫ്ഗാനിൽ നിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ സാഹചര്യം കണക്കിലെടുത്ത് വിമാനത്തിൽ കയറുന്നതിന് മുൻപായുള്ള കൊവിഡ് ടെസ്റ്റ് ഒഴിവാക്കിയിരുന്നു.