ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി. ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ആർടിഒ ഓഫീസിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും അതിക്രമം കാണിച്ചതിനുമാണ് ലിബിൻ, എബിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്
ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചത്. സമൂഹ മാധ്യമങ്ങൾ വഴി കലാപാഹ്വാനം നടത്തിയ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും പോലീസിന്റെ ഹർജിയിൽ പറഞ്ഞിരുന്നു.