കണ്ണൂർ ആർ ടി ഓഫീസിൽ പോയി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസ് ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി നാളെ വിധി പറയും. ലിബിൻ, എബിൻ എന്നിവർക്ക് കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ജാമ്യം തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും പോലീസ് വാദിക്കുന്നു
എന്നാൽ വാഹനത്തിന്റെ പിഴ അടയ്ക്കാൻ തയ്യാറാണെന്ന് ബുൾജെറ്റ് സഹോദരൻമാർ കോടതിയിൽ അറിയിച്ചു. കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ഇവർ പറയുന്നു.