ഇറ്റലിയിൽ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ശക്തിപ്രാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 10,010 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആദ്യ ഘട്ടത്തിൽ 8,804 ആയിരുന്നു ഏറ്റവുമുയർന്ന പ്രതിദിന വർധനവ്.
55 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇറ്റലിയിൽ പ്രതിദിന മരണസംഖ്യ 900 വരെ എത്തിയിരുന്നു. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രോഗവ്യാപനം കൂടുതലാണെങ്കിലും മരണനിരക്ക് പിടിച്ചു നിർത്താൻ സാധിച്ചത് ആശ്വാസകരമാണ്.
രോഗവ്യാപനം ശക്തമായ സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. സാമൂഹിക ഒത്തുചേരലുകൾക്ക് നിയന്ത്രണങ്ങളുണ്ട്. റസ്റ്റോറന്റുകൾ, കായിക വിനോദം, സ്‌കൂളുകൾ എന്നിവക്കും നിയന്ത്രണങ്ങൾ ബാധകമാണ്. അതേസമയം ലോക്ക് ഡൗൺ വീണ്ടുമേർപ്പെടുത്തുന്ന കാര്യം തത്കാലം ആലോചനയിലില്ലെന്ന് പ്രധാനമന്ത്രി ജുസെപ്പ കോൻടെ അറിയിച്ചു.