രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന വർധനവ് ഒരു ഘട്ടത്തിൽ ഒരു ലക്ഷത്തിനടുത്ത് വരെ എത്തിയിരുന്നു. ഇതിൽ നിന്നാണ് കുറവ് വന്നിരിക്കുന്നത്
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 71,75,880 ആയി ഉയർന്നു. 706 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മൊത്തം കൊവിഡ് മരണം 1,09,876 ആയി ഉയർന്നു. നിലവിൽ 8,38,729 പേരാണ് ചികിത്സയിൽ കഴിയുന്നത്.
- മഹാരാഷ്ട്രയിൽ ഇന്നലെ 7089 കേസുകൾ പുതുതായി സ്ഥിരീകരിച്ചു. കർണാടകയിൽ 7606 പേർക്കും തമിഴ്‌നാട്ടിൽ 4879 പേർക്കും ആന്ധ്രയിൽ 3224 പേർക്കും ഡൽഹിയിൽ 1849 പേർക്കും രോഗം സ്ഥിരീകരിച്ചു.