രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,734 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 50 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കുറവ് പ്രതിദിന വർധനവാണിത്.
2,38,022 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 3128 പേർക്ക് ഒരു ദിവസത്തിനിടെ ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ 2,80,47,534 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,56,92,342 പേർ രോഗമുക്തരായി.
നിലവിൽ 20,26,092 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 3,29,100 പേർ കൊവിഡ് ബാധിച്ച് മരിച്ചു.