രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,556 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,00,75,116 ആയി ഉയർന്നു.
301 പേർ ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇതോടെ 1,46,111 ആയി. ആക്ടീവ് കേസുകൾ മൂന്ന് ലക്ഷത്തിൽ താഴെ എത്തിയതും ആശ്വാസകരമാണ്. 2,92,518 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 96,36,487 പേർ ഇതിനോടകം രോഗമുക്തി നേടി
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. 18.99 ലക്ഷം പേർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ 9.10 ലക്ഷം പേർക്കും ആന്ധ്രയിൽ 8.78 ലക്ഷം പേർക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ രോബാധിതരുടെ എണ്ണം ഏഴ് ലക്ഷം പിന്നിട്ടു.