തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ പ്രതികളായ ഫാ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയേയും ജയിലിലേക്ക് മാറ്റ. കോവിഡ് പരിശോധനയ്‌ക്ക് ശേഷമാണ് തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. നാളെ ശിക്ഷാ വിധി കേൾക്കാനായി ഇരുവരെയും കോടതിയിലേക്ക് തിരികെ കൊണ്ടുവരും.
28 വർഷത്തിന് ശേഷമാണ് സിസ്റ്റർ അഭയ കേസിൽ സുപ്രധാന വിധി വന്നത്. കോടതിക്കും ദൈവത്തിനും നന്ദിയെന്നായിരുന്നു അഭയയുടെ കുടുംബത്തിന്റെ പ്രതികരണം. വിധി കേട്ട് പൊട്ടിക്കരഞ്ഞ സെഫി അൽപ്പ നേരം ബെഞ്ചിലിരുന്നു. തുടർന്ന് വെളളം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, താന്‍ നിരപരാധിയാണെന്ന് വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഫാദര്‍ കോട്ടൂര്‍ ആവര്‍ത്തിച്ചു. ദൈവത്തിന്റെ പദ്ധതിയനുസരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവമാണ് തന്റെ കോടതി. ദൈവം കൂടയുള്ളപ്പോള്‍ എന്തിനാ പേടിക്കുന്നെ… എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.