സംസ്ഥാനത്ത് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് ഉയർത്ത. 500 രൂപയിൽ നിന്ന് ആയിരം രൂപയാക്കിയാണ് ഫീസ് വർധിപ്പിച്ചത്. കൂടാതെ കാർഡിനുള്ള തുകയും സർവീസ് നിരക്കും അടക്കം 260 രൂപ വേറെ നൽകണം.
ഇനി മുതൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് ലഭിക്കാൻ 1260 രൂപ നൽകേണ്ടതായി വരും. അതേസമയം സ്മാർട്ട് കാർഡിനായി അപേക്ഷകരിൽ നിന്ന് 200 രൂപ വീതം വാങ്ങുന്നുണ്ടെങ്കിലും ലാമിനേറ്റഡ് കാർഡാണ് മോട്ടോർ വാഹനവകുപ്പ് നൽകുന്നത്.
കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം ഇത്തരത്തിലുള്ള സേവനങ്ങൾക്ക് ഫീസ് സംസ്ഥാനങ്ങൾക്ക് ഉയർത്താനുള്ള അധികാരമുണ്ട്. ഫാൻസി നമ്പറുകളുടെ എണ്ണം വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിനൊപ്പമാണ് ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനുള്ള തുകയും ഉയർത്തിയിരിക്കുന്നത്.