നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച. വെൺപകൽ സ്വദേശി രാജനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തടയാൻ ശ്രമിച്ച രാജന്റെ ഭാര്യ അമ്പിളി, എസ് ഐ അനിൽകുമാർ എന്നിവർക്ക് സാരമായി പൊള്ളലേറ്റു
രാജന് അയൽവാസിയുമായി ഭൂമി സംബന്ധമായ തർക്കമുണ്ടായിരുന്നു. അടുത്തിടെ രാജൻ കെട്ടിയ താത്കാലിക ഷെഡ് കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം നടന്നത്. തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്പിളിക്കും എസ് ഐക്കും പൊള്ളലേറ്റത്.
പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്