രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,871 കൊവിഡ് കേസുകള്‍; 1,033 മരണം; 72,614 പേര്‍ക്ക് രോഗമുക്തി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയതായി 61,871 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 74,94,551 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 7,83,066 നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ മാത്രം 72,614 പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,033 പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 1,14,031 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. രോഗം സ്ഥിരീകരിച്ച 65,24595 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വേഗത്തിലുള്ള കുതിപ്പ് രാജ്യത്തിന് ആശ്വാസകരമാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാമത്. മഹാരാഷ്ട്രയില്‍ പുതിയ 250 മരണവും 10,259 പുതിയ കോവിഡ് കേസുകളും റിപോര്‍ട്ട് ചെയ്തു. 4,295 രോഗികള്‍ തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായി. ഇതോടെ സംസ്ഥാനത്ത് മൊത്തം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,83,486 ലേക്ക് എത്തി. ഡല്‍ഹിയില്‍ പുതിയ 3,259 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.