ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 76,000ത്തിലധികം പേരാണ് കൊവിഡ് രോഗമുക്തി നേടിയത്. ഇതുവരെ 55,86,703 പേര്‍ രോഗമുക്തി നേടി. 84.34 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ 66 ലക്ഷം കടന്നു. 66,23,815 പേര്‍ക്കാണ് ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 74,442 പുതിയ കേസുകളും 903 പുതിയ മരണവും റിപോര്‍ട്ട് ചെയ്തു. 1,02,685 പേര്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചു. 1.55 ശതമാനമാണ് മരണനിരക്ക്. കഴിഞ്ഞ 14 ദിവസമായി ആക്ടീവ് കേസുകള്‍ (നിലവില്‍ ചികില്‍യിലുള്ള രോഗികള്‍) ഒരു ലക്ഷത്തില്‍ താഴെയാണ്.
മഹാരാഷ്ട്രയില്‍ 14.43 ലക്ഷത്തിലധികം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 14,43,409 പെര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 38084 പേര്‍ മരിച്ചു. ആന്ധ്രപ്രദേശില്‍ 7,19,256 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. ഇതില്‍ 5981 പേര്‍ മരിച്ചു. തമിഴ് നാട്ടില്‍ 6,19,996 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 9784 പേരാണ് മരിച്ചത്. കര്‍ണാടകയില്‍ 6,40,661 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 9286 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 6029 പേരും ഡല്‍ഹിയില്‍ 5510 പേരും പശ്ചിമ ബംഗാളില്‍ 5194 പേരും ഇതുവരെ കൊവിഡ് മൂലം മരിച്ചു.
നിലവില്‍ രാജ്യത്ത് മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടിയ നിരക്കില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. ലോകത്ത് ഇതുവരേയും 3.5 കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചു. 1,041,780 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടു 26,619,892 പേര്‍ക്ക് കൊവിഡ് മുക്തി