തിരുവനന്തപുരത്ത് അടഞ്ഞുകിടന്ന വീട്ടിൽ മൂന്ന് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് അടഞ്ഞു കിടന്ന വീട്ടിൽ മൂന്ന് മാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വെള്ളറടയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിൽ തൂങ്ങി നിന്ന നിലയിലായിരുന്നു മൃതദേഹം. വീടിനുള്ളിൽ നിന്ന് പട്ടികളുടെ ബഹളം കേട്ടതിനെ തുടർന്ന് കയറി നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങൾ പലതും അടർന്ന നിലയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.