നൂറ് രൂപക്ക് മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ബസ്സിൽ താമസിക്കാം

കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ മൂ​ന്നാ​ര്‍ ബ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ച സ്ലീ​പ്പ​ര്‍ ബ​സു​ക​ള്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് വാ​ട​ക​ക്ക് ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ര​ക്കും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും പു​റ​ത്തി​റ​ക്കി.

സ്ലീ​പ്പ​ര്‍ ഒ​ന്നി​ന് ഒ​രു രാ​ത്രി 100 രൂ​പ നി​ര​ക്കി​ല്‍ വൈ​കീ​ട്ട് ആ​റു​മ​ണി​മു​ത​ല്‍ പി​റ്റേ​ന്ന് ഉ​ച്ച​ക്ക് 12വ​രെ വാ​ട​ക​ക്ക്​ ന​ല്‍​കും. വാ​ട​ക​ക്ക് തു​ല്യ​മാ​യ തു​ക ക​രു​ത​ല്‍​ധ​ന​മാ​യി ന​ല്‍​ക​ണം. ഒ​ഴി​ഞ്ഞു​പോ​കു​മ്പോള്‍ നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ വ​ല്ല​തു​മു​ണ്ടെ​ങ്കി​ല്‍ അ​ത് ഈ​ടാ​ക്കി​യ​ശേ​ഷം ബാ​ക്കി തു​ക തി​രി​കെ​ന​ല്‍​കും.

ബ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് നി​ല​വി​ല്‍ മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ലെ ടോ​യ്​​ല​റ്റ് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​നാ​യി അ​നു​വ​ദി​ക്കും.
സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും പ്ര​ത്യേ​ക​മാ​യു​ള്ള ടോ​യ്​​ല​റ്റു​ക​ളാ​ണ് അ​നു​വ​ദി​ക്കു​ക.

ഇ​തി​നാ​യി ടോ​യ്​​ല​റ്റു​ക​ള്‍ ന​വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. ഓ​രോ ഗ്രൂ​പ്പും മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച്‌ ബ​സ് വൃ​ത്തി​യാ​ക്കി അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി വേ​ണം അ​ടു​ത്ത ഗ്രൂ​പ്പി​ന് ന​ല്‍​കേ​ണ്ട​ത്. സ്ലീ​പ്പ​ര്‍ ബ​സും ടോ​യ്​​ല​റ്റും വ‍ൃ​ത്തി​യാ​ക്കു​ന്ന​തി​നും താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് പു​റ​മെ നി​ന്നും ഭ​ക്ഷ​ണം​വാ​ങ്ങി കൊ​ടു​ക്കു​ന്ന​തി​നും ല​ഗേ​ജ് വാ​ഹ​ന​ത്തി​ല്‍ എ​ടു​ത്തു​വെ​ക്കു​ന്ന​തി​നും​വേ​ണ്ടി ര​ണ്ട് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കും.

കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ [email protected] മെ​യി​ല്‍ ഐ.​ഡി വ​ഴി​യും 9447813851, 04865230201 ഫോ​ണ്‍ നമ്പര്‍ വ​ഴി​യും ബു​ക്ക് ചെ​യ്യാം. ഇ​ത് കൂ​ടാ​തെ ബു​ക്കി​ങ്​ ഏ​ജ​ന്‍​റു​മാ​രെ 10 ശ​ത​മാ​നം ക​മീ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ല്‍ അ​നു​വ​ദി​ക്കും. സ്ലീ​പ്പ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന അ​തി​ഥി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നാ​യി അ​ടു​ത്തു​ള്ള ഹോ​ട്ട​ലു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു.