നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ 11.30ന് പന്നിമറ്റത്തുള്ള ഇമ്മാനുവേല്‍ ചില്‍ഡ്രന്‍സ് ഹോമിന്റെ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

പെണ്‍കുട്ടിയെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കാഞ്ഞാര്‍ പോലീസിനെ വിവരം അറിയിച്ചു. എസ്‌ഐ പി.റ്റി ബിജോയിയും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ തൊടുപുഴ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്.

നവജാത ശിശു ഇപ്പോള്‍ കാഞ്ഞാര്‍ പോലീസിന്റെയും ആശുപത്രി അധികൃതരുടേയും നിരീക്ഷണത്തില്‍ ആണ്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.