നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; നാല് കിലോ സ്വർണവുമായി നാല് പേർ പിടിയിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണം പിടികൂടി. ഫ്‌ളൈ ദുബൈ വിമാനത്തിൽ എത്തിയ നാല് പേരിൽ നിന്നാണ് സ്വർണം പിടികൂടിയത്. രണ്ടേ കാൽ കോടി രൂപ വിലവരുന്ന സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കാലിൽ കെട്ടിവെച്ച് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഡി ആർ ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിൻ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അർജൻസ്, ഷംസുദ്ദീൻ, തിരുനെൽവേലി സ്വദേശി കമൽ മുഹിയുദ്ദീൻ…