സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ റബിൻസൺ കൊച്ചിയിൽ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഡിപ്ലോമാറ്റിക് കാർഗോ വഴി യുഎഇയിൽ നിന്ന് സ്വർണം അയച്ചത് ഫൈസൽ ഫരീദും റബിൻസണും ചേർന്നാണ്.
ഇരുവരെയും നേരത്തെ യുഎഇയിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇന്ത്യയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മറ്റ് പ്രതികൾ റബിൻസണെതിരെ മൊഴി നൽകിയിരുന്നു. റബിൻസണ് ദാവൂദ് ഇബ്രാഹിമിന്റെ കമ്പനിയുമായി ബന്ധമുണ്ടെന്ന് എൻഐഎയും പറഞ്ഞിരുന്നു.