ന്യൂനമർദം ശക്തിപ്രാപിക്കുന്നു: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴി ന്യൂനമർദമായി രൂപപ്പെട്ടു. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നും നാളെയും മറ്റന്നാളും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദം തീവ്ര ന്യൂനമർദമായി തമിഴ്‌നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ