ഇവയോടൊപ്പം മുട്ട കഴിക്കരുത്; അപകടമാണ്

  ആരോഗ്യത്തിന് മുട്ട വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചില ഭക്ഷണങ്ങള്‍ ചില പ്രത്യേക സമയത്ത് ചില ഭക്ഷണത്തിന്റെ കൂടെ കഴിക്കുമ്പോള്‍ മാത്രമേ അത് ആരോഗ്യം നല്‍കുന്നുള്ളൂ. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നത് നിങ്ങളെ ആരോഗ്യമുള്ള വ്യക്തിയാക്കും എന്നുള്ളതാണ്. എന്നിരുന്നാലും, ഏതെങ്കിലും ഭക്ഷണ സംയോജനം തെറ്റാണെങ്കില്‍, അത് നിങ്ങളുടെ ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. ആയുര്‍വ്വേദം ഭക്ഷണത്തിന്റെ കാര്യത്തില്‍…

Read More

കേരള വഖഫ് ബോർഡിന് കീഴിലെ നിയമനങ്ങൾ ഇനി പി.എസ്.സി നടത്തും

  കേരളത്തിൽ വഖഫ് ബോർഡിന് കീഴിലുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടു. ഇത് സംബന്ധിച്ചുള്ള ബിൽ നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷം നിർദേശിച്ച ഭേദഗതി പരിഗണിക്കാതെയാണ് നടപടി. ദേവസ്വം റിക്രൂട്ട്‌മെൻറ് പോലെ വഖഫ് റിക്രൂട്ട്‌മെൻറ് ബോർഡ് രൂപീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അല്ലെങ്കിൽ മുസ്‌ലിംകൾക്ക് അവസരം നഷ്ടമാകുമെന്ന ആശങ്കയും പ്രതിപക്ഷം പ്രകടിപ്പിച്ചു. എന്നാൽ ഇത് വഖഫ് മന്ത്രി തള്ളുകയായിരുന്നു. മുസ്‌ലിംകൾക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവിൽ ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ അറിയിച്ചു. വഖഫ് ബോർഡ് ആവശ്യപ്രകാരമാണ്…

Read More

എല്ലാ സംശയങ്ങൾക്കും മറുപടിയുണ്ടാകും; മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വപ്‌ന സുരേഷ്

  മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. എല്ലാ സംശയങ്ങൾക്കും മറുപടിയുണ്ടാകും. അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. കേസിന്റെ കാര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും സ്വപ്‌ന പറഞ്ഞു കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് സ്വപ്‌നയുടെ പ്രതികരണം. കേസിന്റെ കാര്യങ്ങളിൽ നിന്നെല്ലാം സ്വതന്ത്രമായ ശേഷം സംസാരിക്കും. ഒരുപാട് കാര്യങ്ങൾ പറയാനുണ്ടോയെന്ന ചോദ്യത്തിന് നമുക്ക് കാണാം എന്നായിരുന്നു സ്വപ്‌നയുടെ പ്രതികരണം. നിങ്ങളുടെ എല്ലാ ചോദ്യത്തിനും ഉത്തരം തരുമെന്നും സ്വപ്‌ന പറഞ്ഞു.

Read More

സ്വകാര്യ ബസ് ചാർജ് വർധനക്ക് എൽ ഡി എഫിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നിരക്ക് വർധിപ്പിക്കാൻ എൽ ഡി എഫ് അനുമതി നൽകി. ഇതുമായി സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയും ഏൽപ്പിച്ചു. നാളെ മന്ത്രിസഭാ യോഗം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തേക്കും. ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി നാട്ടകം ഗസ്റ്റ്ഹൗസിൽ ഇന്നലെ രാത്രി നടത്തിയ ചർച്ചയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചിരുന്നു. …

Read More

സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ നാല് കോടി പിന്നിട്ടു; 95.26 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചു

  സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് കൊവിഡ് വാക്‌സിനേഷൻ നാല് കോടി കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണ ജോർജ്. 95.26 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിനും 55.29 ശതമാനം പേർ രണ്ടാം ഡോസ് വാക്‌സിനും എടുത്തതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു കുറിപ്പിന്റെ പൂർണരൂപം സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ കോവിഡ് 19 വാക്സിനേഷൻ 4 കോടി കഴിഞ്ഞു (4,02,10,637). വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേർക്ക് (2,54,44,066) ആദ്യ ഡോസ് വാക്സിനും 55.29…

Read More

സംസ്ഥാനത്ത് ഇന്ന് 6409 പേർക്ക് കൊവിഡ്, 47 മരണം; 6319 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 6409 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂർ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂർ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസർഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

വയനാട് ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 6.27

വയനാട് ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 6.27 വയനാട് ജില്ലയില്‍ ഇന്ന് (09.11.21) 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 252 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.27 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127791 ആയി. 124668 പേര്‍ രോഗമുക്തരായി. നിലവില്‍ 2439…

Read More

കഴക്കൂട്ടത്ത് ബസിന് പിന്നിലേക്ക് സ്‌കൂട്ടർ ഇടിച്ചുകയറി; അച്ഛനും മകനും മരിച്ചു

  കഴക്കൂട്ടം ഇൻഫോസിസിന് സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കെ എസ് ആർ ടി സി ബസിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകനുമാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് സ്‌കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. ബാലരാമപുരത്ത് താമസിക്കുന്ന രാജേഷ്, ഋത്വിക് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രാജേഷിന്റെ ഭാര്യ സുചിതയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിന്റെ വീട്ടിലേക്ക് ഇവർ പോകും വഴിയാണ് അപകടമുണ്ടായത്. ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ് സ്റ്റോപ്പിൽ യാത്രക്കാരെ…

Read More

പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

  പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ മാണ്ഡ സ്വദേശി ഫനീന്ദ്ര ദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാൻഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും കാലിലും ക്ഷതമേറ്റ പാടുകളുണ്ട്. സ്ഥലത്ത് മൽപ്പിടത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പോലീസ് നായ സമീപത്തെ ബാർ ഹോട്ടലിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്കാണ് ഓടിക്കയറിയത്. ഇവിടെ താമസിക്കുന്ന…

Read More

175 മദ്യ വിൽപ്പനശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ

  സംസ്ഥാനത്ത് പുതിയ 175 മദ്യവിൽപ്പനശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബെവ്‌കോയുടെ ശുപാർശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണ്. വാക്ക് ഇൻ മദ്യവിൽപ്പന ശാലകൾ തുടങ്ങണമെന്ന കോടതി നിർദേശവും സജീവ പരിഗണനയിലാണെന്ന് സർക്കാർ വ്യക്തമാക്കി ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ ആൾക്കൂട്ടം സംബന്ധിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നിലവിൽ സംസ്ഥാനത്തെ നിരവധി മദ്യവിൽപ്പനശാലകളിൽ വാക്ക് ഇൻ സൗകര്യമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സമീപവാസികൾക്ക് ശല്യമാകാത്ത രീതിയിൽ വേണം മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Read More