വയനാട് ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 6.27

വയനാട് ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 6.27

വയനാട് ജില്ലയില്‍ ഇന്ന് (09.11.21) 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 252 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.27 ആണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 127791 ആയി. 124668 പേര്‍ രോഗമുക്തരായി. നിലവില്‍ 2439 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2299 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

പുൽപ്പള്ളി 13, കൽപ്പറ്റ, മാനന്തവാടി 12 വീതം, ബത്തേരി 10 , അമ്പലവയൽ 8 , മേപ്പാടി 7 , മുള്ളൻകൊല്ലി 6 , മുട്ടിൽ , നെന്മേനി 5 വീതം , നൂൽപ്പുഴ , പടിഞ്ഞാറത്തറ , പൂതാടി , പൊഴുതന 4 വീതം , മീനങ്ങാടി , പനമരം , തവിഞ്ഞാൽ , വെള്ളമുണ്ട , വൈത്തിരി 3 വീതം , എടവക , മൂപ്പൈനാട് , തരിയോട് 2 വീതം , കോട്ടത്തറ , തൊണ്ടർനാട്, വെങ്ങപ്പള്ളി ഒരോർത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.

*1145 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.11.21) പുതുതായി നിരീക്ഷണത്തിലായത് 1145 പേരാണ്. 620 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9680 പേര്‍. ജില്ലയില്‍ നിന്ന് 2248 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 844725 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 843350 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 715559 പേര്‍ നെഗറ്റീവും 127791 പേര്‍ പോസിറ്റീവുമാണ്.