വയനാട് ജില്ലയില്‍ 284 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 15.31

വയനാട് ജില്ലയില്‍ 284 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 15.31

വയനാട് ജില്ലയില്‍ ഇന്ന് (05.11.21) 284 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 204 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 283 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.31 ആണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 126920 ആയി. 123614 പേര്‍ രോഗമുക്തരായി. നിലവില്‍ 2455 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2331 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
കല്‍പ്പറ്റ 36, മുട്ടില്‍,പൂതാടി 26 വീതം, കോട്ടത്തറ 22, മീനങ്ങാടി, ബത്തേരി 18 വീതം, വെള്ളമുണ്ട 14, അമ്പലവയല്‍, മാനന്തവാടി 13 വീതം, പുല്‍പ്പള്ളി 12, വൈത്തിരി 11, തൊണ്ടര്‍നാട് 10, എടവക, മേപ്പാടി 9 വീതം, തവിഞ്ഞാല്‍ 6, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, നെന്മേനി 5 വീതം, മൂപ്പൈനാട്, പൊഴുതന, തരിയോട്, വെങ്ങപള്ളി 4 വീതം, നൂല്‍പ്പുഴ, തിരുനെല്ലി 3 വീതം, പടിഞ്ഞാറത്തറ 2, പനമരം ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ്‌നാട്ടില്‍ നിന്നും വന്ന മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

*1225 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (05.11.21) പുതുതായി നിരീക്ഷണത്തിലായത് 1225 പേരാണ്. 687 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8089 പേര്‍. ജില്ലയില്‍ നിന്ന് 1199 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 839073 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 837469 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 710549 പേര്‍ നെഗറ്റീവും 126920 പേര്‍ പോസിറ്റീവുമാണ്.