മോഹൻലാലിന്റെ നിർദേശം കേട്ടാണ് തീരുമാനം; ‘മരക്കാർ’ ഒടിടിയിൽ തന്നെ: ആന്റണി പെരുമ്പാവൂർ

  ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ചിത്രം ഒടിടി പ്ലാറ്റ് ഫോമിൽ തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനായിരുന്നു ആഗ്രഹം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയ്ക്ക് പോലും തിയറ്റർ ഉടമകൾ തയാറായില്ല. മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ നിർദേശം കേട്ടാണ് ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തൽ പറഞ്ഞു. മരക്കാർ സിനിമയുടെ ഭാഗമായവരെല്ലാം സിനിമ തിയറ്ററിൽ തന്നെ കാണണമെന്ന് ആഗ്രഹിച്ചവരാണ്. 40 കോടിയോളം രൂപ തിയറ്റർ ഉടമകൾ…

Read More

ആര്യന്‍ ഖാനുള്‍പ്പെട്ട ലഹരിക്കേസ്: അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ നീക്കി

  ബോളിവുഡ് താരം ആര്യൻ ഖാൻ പ്രതിയായ ലഹരിക്കേസ് അന്വേഷണത്തില്‍ നിന്ന് എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ നീക്കി. കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. എൻസിബി ഉദ്യോഗസ്ഥൻ സഞ്ജയ്‌ സിങിനാണ് അന്വേഷണ ചുമതല. ഒക്ടോബര്‍ രണ്ടിനാണ് മുംബൈയില്‍ നിന്നും പുറപ്പെട്ട ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതോടെ സമീര്‍ വാങ്കഡെക്ക് ഹീറോ പരിവേഷമായിരുന്നു. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനെന്ന് സമീര്‍ വാഴ്ത്തപ്പെട്ടു. എന്നാല്‍ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍…

Read More

പിറന്നാൾ ദിനത്തിൽ ടോസ് കോഹ്ലിയെ തുണച്ചു; ഇന്ത്യക്കെതിരെ സ്‌കോട്ട്‌ലാൻഡ് ആദ്യം ബാറ്റ് ചെയ്യും

  ടി20 ലോകകപ്പിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സ്‌കോട്ട്‌ലാൻഡിനെ ബാറ്റിംഗിന് അയച്ചു. പിറന്നാൾ ദിനത്തിൽ കോഹ്ലിയെ ടോസ് തുണക്കുകയായിരുന്നു. ദുബൈയിലാണ് മത്സരം. സെമി സാധ്യത നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് ഇന്ന് വൻ മാർജിനിലുള്ള വിജയം അനിവാര്യമാണ് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഷാർദൂൽ ഠാക്കൂറിന് പകരം വരുൺ ചക്രവർത്തി ടീമിലിടം നേടി. സ്‌കോട്ട്‌ലാൻഡിനെയും അടുത്ത മത്സരത്തിൽ നമീബിയയെയും വൻ മാർജിനിൽ പരാജയപ്പെടുത്തിയാൽ മാത്രമേ ഇന്ത്യക്ക് സെമി സാധ്യത നിലനിർത്താനാകൂ. കൂടാതെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ന്യൂസിലാൻഡ്…

Read More

ഷിംലയില്‍ അഞ്ച് വയസുകാരനെ പുലി ആക്രമിച്ചെന്ന് സംശയം; തിരച്ചില്‍ തുടരുന്നു

  ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ അഞ്ച് വയസുകാരനെ പുലി പിടിച്ചെന്ന് സംശയം. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വീടിന് സമീപം സഹോദരനോടൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ അജ്ഞാത മൃഗം പിടിക്കുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതോടെ രാത്രി 11 മണിയോടെ തിരച്ചില്‍ ആരംഭിച്ചു. കുട്ടിയെ പുലി പിടിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. മൂന്ന് മാസത്തിനിടെ ഷിംലയില്‍ ഉണ്ടാവുന്ന രണ്ടാമത്തെ സംഭവമാണിത്. ഓഗസ്റ്റില്‍, കന്‍ലോഗ് പ്രദേശത്ത് നിന്ന് അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ പുള്ളിപ്പുലി കടിച്ച് കൊന്നിരുന്നു. പ്രദേശത്ത് സ്ഥാപിച്ച കാമറയില്‍…

Read More

മൂന്ന് അധ്യാപകർക്ക് കോവിഡ്; വയനാട് തരുവണ ഗവ. യുപി സ്‌കൂൾ അടച്ചു

അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാട് തരുവണ ഗവ. യുപി സ്‌കൂൾ താൽക്കാലികമായി അടച്ചു. മൂന്ന് അധ്യാപകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ക്വാറന്റൈനിൽ പോയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തിയത്. ബുധനാഴ്ച ലഭിച്ച റിസൽറ്റിൽ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. തുർന്ന് ഇന്നലെ മുതൽ സ്‌കൂൾ അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച വരെയാണ് താൽക്കാലികമായി അടച്ചത്. ഇന്ന് വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും അടക്കം രോഗലക്ഷണങ്ങളുള്ള 30ഓളം പേർക്ക് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇവരുടെ റിസൽറ്റ് പോസിറ്റീവല്ലെങ്കിൽ തിങ്കളാഴ്ച സ്‌കൂൾ തുറന്നുപ്രവർത്തിക്കും.

Read More

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിത കാല സമരത്തിലേക്ക്. യാത്രാ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സ്വകാര്യ ബസുകൾക്ക് ഡീസൽ സബ്‌സിഡി നൽകണമെന്നും ബസ് ഉടമകളുടെ സംഘടനകൾ ആവശ്യപ്പെടുന്നു. ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഉടമകൾ ആത്മഹത്യയുടെ വക്കിലാണെന്നും ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ കോർഡിനേഷൻ ഭാരവാഹികൾ പറഞ്ഞു.

Read More

വയനാട് ജില്ലയില്‍ 284 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 15.31

വയനാട് ജില്ലയില്‍ 284 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 15.31 വയനാട് ജില്ലയില്‍ ഇന്ന് (05.11.21) 284 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 204 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 283 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.31 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 126920 ആയി. 123614 പേര്‍ രോഗമുക്തരായി. നിലവില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 6580 പേർക്ക് കൊവിഡ്, 46 മരണം; 7085 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 6580 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂർ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂർ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസർഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

തകർത്തടിച്ച് സഞ്ജുവും ഉത്തപ്പയും; മുഷ്താഖ് അലി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബീഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിനാണ് കേരളം ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബീഹാർ 132 റൺസിന്റെ വിജയലക്ഷ്യമാണ് കേരളത്തിന് മുന്നിൽവെച്ചത്. മറുപടി ബാറ്റിംഗിൽ 14.1 ഓവറിൽ കേരളം ഇത് മറികടന്നു റോബിൻ ഉത്തപ്പയുടെയും സഞ്ജു സാംസണിന്റെയും തകർപ്പൻ ബാറ്റിംഗാണ് കേരളത്തിന് ജയം അനായാസമാക്കിയത്. റോബിൻ ഉത്തപ്പ 57 റൺസെടുത്തു. സഞ്ജു 20 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നു ഓപണിംഗ് വിക്കറ്റിൽ ഉത്തപ്പയും അസ്ഹറുദ്ദീനും ചേർന്ന് അടിച്ചുകൂട്ടിയത് 64…

Read More

കാലടിയിൽ അയൽക്കുടുംബത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവ്

  കാലടി നീലീശ്വരത്ത് തോക്കുചൂണ്ടി യുവാവിന്റെ ഭീഷണി. നീലീശ്വരം സ്വദേശി അമലാണ് ഭീഷണി മുഴക്കിയത്. അയൽവാസിയായ ദേവസ്യയുടെ വീട്ടിലെത്തിയായിരുന്നു ഭീഷണി. സാമ്പത്തിക തർക്കമാണ് ഭീഷണിക്ക് കാരണം. ദേവസ്യയുടെ വീട്ടിലേക്ക് ചെന്ന അമൽ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മകനെയും കൊച്ചുമകനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More