അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാട് തരുവണ ഗവ. യുപി സ്കൂൾ താൽക്കാലികമായി അടച്ചു. മൂന്ന് അധ്യാപകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ക്വാറന്റൈനിൽ പോയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തിയത്. ബുധനാഴ്ച ലഭിച്ച റിസൽറ്റിൽ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. തുർന്ന് ഇന്നലെ മുതൽ സ്കൂൾ അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച വരെയാണ് താൽക്കാലികമായി അടച്ചത്.
ഇന്ന് വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും അടക്കം രോഗലക്ഷണങ്ങളുള്ള 30ഓളം പേർക്ക് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇവരുടെ റിസൽറ്റ് പോസിറ്റീവല്ലെങ്കിൽ തിങ്കളാഴ്ച സ്കൂൾ തുറന്നുപ്രവർത്തിക്കും.