പന്തളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ മാണ്ഡ സ്വദേശി ഫനീന്ദ്ര ദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാൻഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും കാലിലും ക്ഷതമേറ്റ പാടുകളുണ്ട്.
സ്ഥലത്ത് മൽപ്പിടത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പോലീസ് നായ സമീപത്തെ ബാർ ഹോട്ടലിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്കാണ് ഓടിക്കയറിയത്. ഇവിടെ താമസിക്കുന്ന രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.