ആലപ്പുഴയിൽ രണ്ട് പേരെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാനിറ്റൈസർ കുടിച്ചതെന്ന് സംശയം

 

ആലപ്പുഴയിൽ സുഹൃത്തുക്കളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ സ്വദേശി ബൈജു(50), ചാവടി കൈതവളപ്പിൽ സ്റ്റീഫൻ(46) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും അവരവരുടെ വീടുകളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

വീട്ടിൽ നിന്ന് സാനിറ്റൈസറും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. സാനിറ്റൈസർ കുടിച്ചാണ് മരിച്ചതെന്ന് സംശയിക്കുന്നു. സീഫുഡ് കമ്പനി ഡ്രൈവറാമ് ബൈജു. സ്റ്റീഫൻ കൂലിപ്പണിക്കാരനാണ്‌