സംസ്ഥാനത്തിന്റെ പക്കലുള്ള വാക്‌സിൻ സ്റ്റോക്ക് തീർന്നു; കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി: മുഖ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പക്കലുള്ള വാക്‌സിൻ സ്റ്റോക്ക് തീർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 45 വയസിന് മുകളിലുള്ളവർക്ക് വാക്‌സീനേഷന് വേണ്ട വാക്‌സീൻ നൽകേണ്ടത് കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പക്കലുള്ള വാക്‌സിൻ സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായി. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ആഗോള ടെണ്ടർ വാക്‌സിൻ വാങ്ങാൻ സംസ്ഥാന സർക്കാർ വിളിച്ചത്. ഓരോ സംസ്ഥാനവും ടെണ്ടർ വിളിച്ചാൽ വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ഓരോ…

Read More

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു; അനുശോചിച്ച് മേയര്‍

  തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു. വെട്ടുകാട് വാര്‍ഡ് കൗണ്‍സിലര്‍ സാബു ജോസ് ആണ് മരിച്ചത്. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. നാടക പ്രവര്‍ത്തകന്‍, കൊച്ചുവേളി പാരിഷ് സെക്രട്ടറി, തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി, സെന്റ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡന്റ്, സെന്റ് ജോസഫ് ക്ലബ് പ്രസിഡന്റ്, ചെറുപുഷ്പം മിഷന്‍ ലീഗ് രൂപതാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചുവേളി സ്വദേശിയായ…

Read More

സിപിഐ(എം) ലോക്കൽ കമ്മിറ്റി കമ്മ്യുണിറ്റി കിച്ചണിലേക്ക് അരി നൽകി

അമ്പലവയൽ പഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചണിലേക്ക് സിപിഐ(എം) അമ്പലവയൽ ലോക്കൽ കമ്മിറ്റി അരി നൽകി. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് കെ ഷമീർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ രാജൻ, അനിൽ പ്രമോദ്, അനീഷ് ബി നായർ, ഇ കെ ജോണി, പി വി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

Read More

രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ: കൊവിഡ് പ്രതിരോധത്തിന് ബിസിസിഐയുടെ സഹായം

കൊവിഡ് പ്രതിരോധത്തിന് സഹായം പ്രഖ്യാപിച്ച് ബിസിസിഐ. ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു. വരും മാസങ്ങളിൽ തന്നെ ഓക്‌സിജൻ കോൺസൺട്രേറ്റുകളുടെ വിതരണം പൂർത്തിയാക്കും. ആരോഗ്യപ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ ബിസിസിഐ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ബിസിസിഐ വ്യക്തമാക്കി.

Read More

കമ്മ്യുണിറ്റി കിച്ചണ് കൈത്താങ്ങായി സിഐടിയു

അമ്പലവയൽ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കമ്മ്യുണിറ്റി കിച്ചണിലേക്ക് അരി അടക്കമുള്ള സാധനങ്ങൾ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ യൂണിയൻ നേതാക്കളായ എ രാജൻ, ഇ കെ ജോണി, അനീഷ് ബി നായർ, യു എ ഷിഹാബ്, എ ജി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Read More

കുതിച്ചുയര്‍ന്ന് കേരളത്തിലെ കോവിഡ് മരണനിരക്ക്; തുടര്‍ച്ചയായ ആറാം ദിവസവും മരണസംഖ്യ മൂന്നക്കം കടന്നു

തിരുവനന്തപുരം: തുടര്‍ച്ചയായ ആറാം ദിവസവും കേരളത്തിലെ പ്രതിദിന കോവിഡ് മരണസംഖ്യ മൂന്നക്കം കടന്നു. 24 മണിക്കൂറിനിടെ 196 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും കേരളത്തിലെ പ്രതിദിന മരണം 100 കടന്നിരുന്നു. 19-ാം തീയതി 112 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെങ്കില്‍ തൊട്ടടുത്ത ദിവസം ഇത് 128 ആയി ഉയര്‍ന്നിരുന്നു. 21-ാം തീയതി 142 പേരും 22-ാം തീയതി 176 പേരും കോവിഡ് ബാധിച്ച് മരിച്ചു….

Read More

സുശീൽ കുമാറിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്

ഗുസ്തിതാരം സാഗർ റാണയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പിക് ഗുസ്തി മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഡൽഹി പോലീസ്. സുശീൽ കുമാറിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. സാഗർ റാണക്കൊപ്പം മർദനമേറ്റ സോനു മഹൽ ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് സന്ദീപ് കാലയുടെ അടുത്ത ബന്ധുവാണ്. സോനുവിനെ മർദിക്കുന്നതിന് സുശീലിന് കൊടുംകുറ്റവാളിയായ നീരജ് ബവാനയുടെ സംഘത്തിന്റെ പിന്തുണയുണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച കാർ ബവാനയുടെ ബന്ധുവിന്റേതാണെന്നും പോലീസ് സ്ഥിരീകരിച്ചു ബവാനയെ കുറിച്ച് വിവരം…

Read More

സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കൊവിഡ്, 196 മരണം; 36,039 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 17,821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂർ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂർ 947, ഇടുക്കി 511, കാസർഗോഡ് 444, പത്തനംതിട്ട…

Read More

വയനാട് ജില്ലയില്‍ 158 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.27

  വയനാട് ജില്ലയില്‍ ഇന്ന് (24.05.21) 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 84 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.27 ആണ്. 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 55968 ആയി. 48470 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7110 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5571 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

എനിക്കറിയാവുന്ന ദ്വീപുവാസികളാരും സന്തുഷ്ടരല്ല; അഡ്മിനിസ്‌ട്രേറ്ററുടെ ഉട്ടോപ്യൻ പരിഷ്‌കാരങ്ങൾക്കെതിരെ നടൻ പ്രൃഥ്വിരാജ്

ലക്ഷദ്വീപ് നിവാസികളുടെ സന്തോഷവും സ്വാതന്ത്ര്യവും ഇല്ലാതാക്കി അഡ്മിനിസ്‌ട്രേറ്റർ നടത്തുന്ന ഉട്ടോപ്യൻ പരിഷ്‌കാരങ്ങൾക്കെതിരെ നടൻ പ്രൃഥ്വിരാജ്. ഫേസ്ബുക്ക് പോസ്റ്റിലാണ് പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കുന്നത്. തനിക്കറിയാവുന്ന ദ്വീപുവാസികളാരും അവിടെ നടക്കുന്ന സംഭവങ്ങളിൽ സന്തുഷ്ടരല്ല എന്നാണ് മനസ്സിലാക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് ആദ്യമായി ലക്ഷദ്വീപ് കാണുന്നത് ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിൽ നിന്ന് ടൂർ പോയപ്പോഴാണ്. വർഷങ്ങൾക്കുശേഷം, സച്ചിയുടെ അനാർക്കലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി വീണ്ടും ദ്വീപിലെത്തി. രണ്ട് മാസമാണ് കവരത്തിയിൽ ചെലവഴിച്ചത്. ഒപ്പം ജീവിതകാലം മുഴുവൻ…

Read More