വയനാട്ടിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി പനമരം ഗവ: പോളിടെക്നിക്ക് കോളേജിന് സമീപത്തേ സ്വകാര്യ കെട്ടിടത്തിൽ മധ്യവയസ്ക്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമരം നീരട്ടാടി 4 സെന്റ് കോളനിയിലെ ഏച്ചോം ബാബു (55) നെയാണ് പരിക്കേറ്റ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓടിട്ട കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്നും കോണിപ്പടിയിയിലെക്ക് മുഖം കുത്തി വീണ നിലയിൽ ആണ് മൃതദ്ദേഹം കണ്ടെത്തിയത്. കിടന്നിരുന്ന ബെഡും ബാഗും ഉൾപ്പടെ കോണിപ്പടിയിൽ തങ്ങിനിൽക്കുന്നുണ്ട്. മുഖത്ത് പരിക്കേറ്റ് മൂക്കിന്റെ ഒരു ഭാഗം തകർന്ന് രക്തം ഒലിക്കുന്ന നിലയിലാണ്. പനമരം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.