നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രേണുദേവി ആദ്യ വനിതാ ഉപമുഖ്യമന്ത്രി

ബീഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ നാലാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയാകുന്നത്. തിങ്കളാഴ്ച വൈകുന്നേരം നാലരക്ക് നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു

ബിജെപി നേതാവ് രേണു ദേവിയാണ് ഉപമുഖ്യമന്ത്രി. ബിഹാറിൽ ഈ പദവിയിൽ എത്തുന്ന ആദ്യവനിതയാണ് ഇവർ. നിർണായക വകുപ്പുകൾ അടക്കം ബിജെപി ഏറ്റെടുത്തേക്കുമെന്നാണ് സൂചന. മുൻ സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദിയെ ഇത്തവണ സർക്കാരിന്റെ ഭാഗമാക്കിയിട്ടില്ല. സുശീൽ കുമാറിനെ കേന്ദ്രമന്ത്രിയാക്കുമെനന്നാണ് സൂചന

വിജേന്ദ്ര യാദവ്, വിജയ് ചൗധരി, അശോക് ചൗധരി, മെവലാൽ ചൗധരി, ഷീല മണ്ഡൽ എന്നീ ജെഡിയു അംഗങ്ങളും മന്ത്രിയാകും. മംഗൽ പാണ്ഡെ, രാംപ്രീത് പാസ്വാൻ തുടങ്ങിയ 14 പേർ ബിജെപിയിൽ നിന്ന് മന്ത്രിസ്ഥാനത്ത് എത്തും. ഹിന്ദുസ്ഥാനി അവാമി മോർച്ച, വികാശീൽ ഇൻസാൻ പാർട്ടി എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും.