ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ്. ജനവിധി എൻഡിഎക്ക് എതിരായിരുന്നുവെന്ന് ആരോപിച്ചാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നത്
എൻ ഡി എയുടെ തട്ടിപ്പിൽ ജനങ്ങൾ പ്രകോപിതരാണ്. തങ്ങളുടെ ജനങ്ങളുടെ പ്രതിനിധികളാണ്. ബിഹാറിലെ തൊഴിൽ ഇല്ലാത്തവരോടും കർഷകരോടും കരാർ തൊഴിലാളികളോടും അധ്യാപകരോടും അവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുകയെന്നും ആർ ജെ ഡി ട്വീറ്റ് ചെയ്തു
ഇന്ന് വൈകുന്നേരം നാലരക്കാണ് നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ. രണ്ട് നിസഹരായ സംഘടനകൾ ഇന്ന് ബിഹാറിൽ സർക്കാരുണ്ടാക്കും. ഇതിലൊരു കൂട്ടർ ബലഹീനരും അഴിമതിക്കാരുമാണ്. മറ്റൊരു കൂട്ടർക്ക് മുഖമില്ലെന്നും ജെഡിയുവിനെയും ബിജെപിയെയും ലക്ഷ്യമിട്ട് ആർ ജെ ഡി ആരോപിച്ചു.
The Best Online Portal in Malayalam