ബിഹാറിൽ വോട്ടെണ്ണലിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മോദി അടക്കം ബിജെപിയുടെ ഉന്നത നേതാക്കൾ നിതീഷ് തന്നെയാകും മുഖ്യമന്ത്രിയെന്ന് നേരത്തെ അറിയിച്ചിരുന്നു.
ബിജെപി, ജെഡിയു, ഹിന്ദുസ്ഥാന അവാം മോർച്ച, വികാസ് ശീൽ ഇൻസാൻ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും. ജെഡിയുവിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും മുന്നണിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയ സാഹചര്യത്തിലുമാണ് നിതീഷ് സംയമനം പാലിക്കുന്നത്. എൻഡിഎ തീരുമാനമെടുക്കട്ടെ എന്നാണ് നിതീഷിൻരെ നിലപാട്
അതേസമയം മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകിയാലും പ്രധാന വകുപ്പുകൾ ബിജെപി തന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന. ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ ബിജെപി പിടിച്ചെടുത്തേക്കും.