തിരുവനന്തപുരത്ത് വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

തിരുവനന്തപുരം വിതുരയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പട്ടംകുഴിച്ചപ്പാറയിൽ താജുദ്ദീന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. താജുദ്ദീൻ ഒളിവിലാണ്. ഇയാളുടെ സുഹൃത്തായ മാധവനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. മാധവന്റേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. കൂടുതൽ വിവരം പുറത്തുവന്നിട്ടില്ല