കാസർകോട് ബേക്കലിൽ അഞ്ചാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് ബേക്കലിൽ പതിനൊന്നു വയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പള്ളിക്കരയിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി അഷിതയാണ് മരിച്ചത്. ബേക്കൽ കട്രമൂലയിലെ ആശ-പവിത്രൻ ദമ്പതികളുടെ മകളാണ്. പവിത്രൻ ദുബൈയിലാണ്

 

കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ആശ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. സഹോദരൻ അശ്വിൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടി തൂങ്ങിയ മുറി അടച്ചുപൂട്ടി സീൽ ചെയ്തിട്ടുണ്ട്‌